മുംബൈയിൽ നിന്നുള്ള ട്രെയിൻ ഇന്ന് കണ്ണൂരിലെത്തും; അറിയിപ്പ് കിട്ടിയത് രാവിലെ; ഗുജറാത്തിൽ നിന്നുള്ള ട്രെയിൻ മാറ്റിവെച്ചു

മുംബൈയിൽ നിന്നുള്ള ട്രെയിൻ ഇന്ന് കണ്ണൂരിലെത്തും; അറിയിപ്പ് കിട്ടിയത് രാവിലെ; ഗുജറാത്തിൽ നിന്നുള്ള ട്രെയിൻ മാറ്റിവെച്ചു

മുംബൈയിൽ നിന്നുമുള്ള ട്രെയിൻ ഇന്ന് കണ്ണൂരിലെത്തും. എന്നാൽ ട്രെയിൻ കണ്ണൂരിലെത്തുന്ന വിവരം അറിയിച്ചത് തന്നെ ഇന്ന് രാവിലെയാണെന്നും പരിശോധനക്ക് സംവിധാനം ഏർപ്പെടുത്തുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു.

കോൺഗ്രസിന്റെ അഭ്യർഥനയെ തുടർന്ന് മഹാരാഷ്ട്ര സർക്കാരാണ് ട്രെയിൻ ഏർപ്പാടാക്കിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കേരളത്തിന് ഇതുസംബന്ധിച്ച വിവരം ലഭിച്ചത്. ആരോഗ്യപരിശോധനക്കും മറ്റുമുള്ള ക്രമീകരണങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ ചെയ്യുകയാണെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

അതേസമയം മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ അയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ ശ്രമം നീട്ടിവെച്ചു. കേരളത്തിന്റെ അഭ്യർഥനയെ തുടർന്നാണ് നടപടി. രാജ്‌കോട്ടിൽ നിന്നും ഇന്ന് രാത്രി പുറപ്പെടേണ്ട ട്രെയിനാണ് കേരളത്തിന്റെ ഔദ്യോഗിക അഭ്യർഥനയെ മാനിച്ച് യാത്ര നീട്ടിവെച്ചത്.

നിലവിലെ കേന്ദ്രനിർദേശ പ്രകാരം കേരളത്തിന്റെ അനുമതി ഇല്ലാതെ തന്നെ ഗുജറാത്തിന് ട്രെയിൻ അയക്കാം. എന്നാൽ കേരളത്തിന്റെ അഭ്യർഥന മാനിക്കാനായിരുന്നു ഗുജറാത്ത് സർക്കാരിന്റെ തീരുമാനം

Share this story