ഇന്ന് 40 പേർക്ക് കൊവിഡ്, ആകെ രോഗികളുടെ എണ്ണം 1000 കടന്നു; ഇന്ന് 10 പേർക്ക് രോഗമുക്തി

ഇന്ന് 40 പേർക്ക് കൊവിഡ്, ആകെ രോഗികളുടെ എണ്ണം 1000 കടന്നു; ഇന്ന് 10 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 40 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. കാസർകോട് 10 പേരും പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 പേർക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പത്ത് പേർക്ക് രോഗമുക്തിയുണ്ടായി. ഇതിൽ മലപ്പുറം ജില്ലയിൽ ആറ് പേരും ആലപ്പുഴ, വയനാട് ജില്ലകളിൽ ഓരോരുത്തരും കാസർകോട് 2 പേരുമാണ്

ഇന്ന് രോഗം സ്ഥിരീകരിച്ച 40 പേരിൽ 28 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 16 പേർ മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വന്ന 5 പേർക്കും തെലങ്കാനയിൽ നിന്നുമെത്തിയ ഒരാൾക്കും ഡൽഹിയിൽ നിന്നുമെത്തിയ 3 പേർക്കും ആന്ധ്ര, കർണാടക, യുപി എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ 9 പേരും സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം സ്ഥിരീകരിച്ചു

ഇതുവരെ 1004 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 445 പേർ നിലവിൽ ചികിത്സയിലാണ്. 107832 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിൽ 106940 പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 892 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് മാത്രം 229 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 58860 പേരുടെ സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 56568 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി. സംസ്ഥാനത്താകെ 81 ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്. ഇന്ന് പുതുതായി 13 ഹോട്ട് സ്‌പോട്ടുകൾ കൂടി നിലവിൽ വന്നു. പാലക്കാട് ജില്ലയിൽ പത്തും തിരുവനന്തപുരത്ത് 3 ഉം ഹോട്ട് സ്‌പോട്ടുകളാണ് ഇന്ന് നിലവിൽ വന്നത്.

Share this story