അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത, മെയ് 31 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

അറബിക്കടലിൽ ഇരട്ട ന്യൂനമർദത്തിന് സാധ്യത, മെയ് 31 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കും; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

അറബിക്കടലിൽ ഇരട്ട ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ നാളെ രാത്രി മുതൽ കേരളാ തീരത്ത് മീൻ പിടിക്കാൻ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ അറബിക്കടലിൽ മെയ് 29 ഓടു കൂടിയാണ് ആദ്യ ന്യൂനമർദം രൂപപ്പെടുക. മെയ് 31ന് മധ്യകിഴക്കൻ അറബിക്കടലിൽ പ്രദേശത്തും തെക്കുകിഴക്കൻ അറബിക്കടലിലും മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടും.

ഇരട്ട ന്യൂനമർദങ്ങൾ പ്രവചിക്കപ്പെട്ട സാഹചര്യത്തിലാണ് മെയ് 28 മുതൽ കേരളാ തീരത്തും അറബി കടലിലും മത്സ്യബന്ധനം പൂർണമായി നിരോധിച്ചിരിക്കുന്നത്. നിലവിൽ ദീർഘദൂര മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ മെയ് 28 രാത്രിയോടെ മടങ്ങിയെത്തണമെന്നും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ന്യൂനമർദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി. ശക്തമായ മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും മലയോര മേഖലകളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇവിടങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കണം. അപകട സാധ്യതയുള്ള മേഖലകളിൽ ക്യാമ്പുകൾ സജ്ജീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Share this story