എല്ലാ പ്രവാസികളും ക്വാറന്റൈൻ ചെലവ് നൽകേണ്ടതില്ല; നിലപാട് വ്യക്തമാക്കി സർക്കാർ

എല്ലാ പ്രവാസികളും ക്വാറന്റൈൻ ചെലവ് നൽകേണ്ടതില്ല; നിലപാട് വ്യക്തമാക്കി സർക്കാർ

ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന എല്ലാവരിൽ നിന്നും ക്വാറന്റൈൻ ചെലവ് ഈടാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ല. ചെലവ് താങ്ങാൻ കഴിയുന്നവരിൽ നിന്ന് മാത്രമാണ് പണം ഈടാക്കുകയെന്നും മുഖ്യമന്ത്രി അറിയിച്ചു

ഇതിന്റെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും. ക്വാറന്റൈൻ ചെലവ് പ്രവാസികൾ വഹിക്കണമെന്ന സർക്കാർ നിലപാടിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ നിലപാട് മാറ്റിയിരിക്കുന്നത്. ജോലി നഷ്ടപ്പെട്ട് മടങ്ങുന്നവരടക്കം എല്ലാവരും ഇനി മുതൽ ക്വാറന്റൈൻ ചിലവ് സ്വയം വഹിക്കണമെന്നതായിരുന്നു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.

ഇന്ന് ചേർന്ന സർവകക്ഷി യോഗത്തിലും വിഷയം ചർച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ പങ്കെടുത്ത യോഗത്തിൽ നല്ല നിർദേശങ്ങൾ നേതാക്കൾ മുന്നോട്ടു വെച്ചതായും ഇവയെല്ലാം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് 40 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. കാസർകോട് 10 പേരും പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 പേർക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പത്ത് പേർക്ക് രോഗമുക്തിയുണ്ടായി. ഇതിൽ മലപ്പുറം ജില്ലയിൽ ആറ് പേരും ആലപ്പുഴ, വയനാട് ജില്ലകളിൽ ഓരോരുത്തരും കാസർകോട് 2 പേരുമാണ്‌

Share this story