സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചു; ആദ്യ മണിക്കൂറുകളിൽ എവിടെയും തിരക്കില്ല

സംസ്ഥാനത്ത് മദ്യവിൽപ്പന പുനരാരംഭിച്ചു; ആദ്യ മണിക്കൂറുകളിൽ എവിടെയും തിരക്കില്ല

കൊവിഡിനെ തുടർന്ന് തടസ്സപ്പെട്ട മദ്യവിൽപ്പന സംസ്ഥാനത്ത് പുനരാരംഭിച്ചു. വെർച്വൽ ക്യൂ സംവിധാനത്തോടെയാണ് മദ്യവിതരണം പുനരാരംഭിച്ചത്. രാവിലെ ഒമ്പത് മണി മുതൽ ഔട്ട് ലെറ്റുകളിൽ നിന്ന് മദ്യം വിതരണം ചെയ്തു തുടങ്ങി

ക്യൂവിൽ അഞ്ച് പേർക്ക് മാത്രമാണ് നിൽക്കാൻ അനുമതിയുള്ളത്. അതേസമയം കാര്യമായ തിരക്കൊന്നും എവിടെയും ആദ്യ മണിക്കൂറുകളിൽ അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. പലയിടങ്ങളിലും ടോക്കൺ പരിശോധനക്ക് വേണ്ടിയുള്ള യൂസർ നെയിം, പാസ് വേർഡ് സംഗതികൾ ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

ബാറുടമകളിൽ പലർക്കും ആപ്പിലേക്ക് ലോഗിൻ ചെയ്യാനോ ബുക്ക് ചെയ്തവരുടെ വിവരങ്ങൾ എടുക്കാനോ സാധിച്ചിട്ടില്ല. ആപ്പിൽ ലോഗിൻ ചെയ്താൽ മാത്രമേ ഉപഭോക്താക്കളുടെ ബാർ കോഡ് സ്‌കാൻ ചെയ്ത് മദ്യവിതരണം നടത്താനാകൂ. ഇതിനാൽ തന്നെ ബാറുകളിൽ ഇതുവരെ മദ്യവിൽപ്പന തുടങ്ങിയിട്ടില്ല

ആപ്പിനെതിരെ വ്യാപക പരാതികളാണ് ഇപ്പോഴും ഉയരുന്നത്. ഒടിപി പലർക്കും മണിക്കൂറുകൾ കഴിഞ്ഞാണ് ലഭിക്കുന്നതെന്ന് പറയപ്പെടുന്നു. ചിലർക്ക് രജിസ്‌ട്രേഷൻ നടപടികളിലേക്ക് കടക്കാൻ സാധിക്കുന്നില്ല. പ്ലേ സ്റ്റോറിൽ ആപ്പ് ലഭ്യമാണെങ്കിലും സെർച്ചിൽ ലഭ്യമല്ല.

രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വിൽപ്പന. ഇന്നത്തേക്കുള്ള ടോക്കണുകൾ കൊടുത്തു കഴിഞ്ഞതായാണ് ബെവ്‌കോ അറിയിക്കുന്നത്. നാളെ മദ്യം വാങ്ങാനുള്ള ടോക്കൺ ഉച്ചയ്ക്ക് ശേഷം കൊടുത്തു തുടങ്ങുമെന്നും ബെവ്‌കോ അറിയിച്ചു.

Share this story