പതിവ് തെറ്റിക്കാതെ കാലവർഷം ജൂൺ ഒന്നിന് തന്നെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

പതിവ് തെറ്റിക്കാതെ കാലവർഷം ജൂൺ ഒന്നിന് തന്നെ കേരളത്തിലെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാലവർഷം ജൂൺ ഒന്നിന് തന്നെ കേരളത്തിലെത്താൻ സാധ്യത. പതിവ് തെറ്റിക്കാതെ ജൂൺ ഒന്നിന് തന്നെ കാലവർഷം കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. നേരത്തെ ജൂൺ എട്ടിന് കാലവർഷം കേരളത്തിലെത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നത്.

ശനി, ഞായർ ദിവസങ്ങളിലായി അറബിക്കടലിൽ ഒമാൻ തീരത്തും ലക്ഷദ്വീപ് തീരത്തുമായി രൂപം കൊള്ളാൻ സാധ്യതയുള്ള ഇരട്ട ന്യൂനമർദങ്ങൾ കേരളത്തിലേക്ക് നേരത്തെ മൺസൂൺ മേഘങ്ങളെ എത്തിക്കുമെന്നാണ് പുതിയ പ്രവചനം.

Share this story