എംപി വീരേന്ദ്രകുമാർ അന്തരിച്ചു

എംപി വീരേന്ദ്രകുമാർ അന്തരിച്ചു

എംപി വീരേന്ദ്രകുമാർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ അൽപ്പ നേരം മുമ്പായിരുന്നു മരണം സംഭവിച്ചത്.

മുൻ കേന്ദ്രമന്ത്രിയും നിലവിൽ രാജ്യസഭാ എംപിയുമാണ്. മാതൃഭൂമി പത്രത്തിന്റെ എംഡിയുമാണ് അദ്ദേഹം. സോഷ്യലിസ്റ്റ് പാർട്ടി നേതാവും മദ്രാസ് നിയമസഭാംഗവുമായിരുന്ന എം.കെ. പത്മപ്രഭാഗൗഡറുടേയും മരുദേവി അവ്വയുടേയും മകനായി 1936 ജൂലൈ 22 ന് കൽപ്പറ്റയിലാണ് ജനനം

1987ൽ കേരളാ നിയമസഭാംഗവും വനംവകുപ്പ് മന്ത്രിയുമായി. 48 മണിക്കൂറിനുള്ളിൽ തന്നെ തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു. കേന്ദ്രമന്ത്രിസഭയിൽ ധനകാര്യ സഹമന്ത്രിയും തൊഴിൽ വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജയിൽ വാസവും അനുഭവിച്ചു.

സാഹിത്യകാരൻ കൂടിയായ എംപി വീരേന്ദ്രകുമാർ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ഹൈമവതഭൂവിൽ എന്ന സഞ്ചാര സാഹിത്യത്തിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡും ആമസോണും കുറേ വ്യാകുലതകളും എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു.

Share this story