ഒരു സ്‌കൂളും ഫീസ് വർധിപ്പിക്കരുത്; പഠനക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

ഒരു സ്‌കൂളും ഫീസ് വർധിപ്പിക്കരുത്; പഠനക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

കൊവിഡിന്റെ പശ്ചാത്തലത്തിലും ചില സ്വകാര്യ സ്‌കൂളുകൾ ഫീസ് വർധിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വർഷത്തേക്ക് പുസ്തകം നൽകൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്‌കൂളുകളുണ്ട്

ഇത് ദുർഘട ഘട്ടമായതിനാൽ ഒരു സ്‌കൂളും ഫീസ് വർധിപ്പിക്കരുത്. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിക്കണം. വേണ്ട മാറ്റങ്ങൾ വരുത്തുകയുമാണ് അടിയന്തര പ്രാധാന്യത്തോടെ ചെയ്യേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു

ഈ കാലം വളരെ പ്രത്യേകമായതാണ്. എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലം. പഠനം പരമാവധി ഓൺലൈൻ ആക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം അടഞ്ഞവരുമുണ്ട്. അത്തരക്കാരെ സഹായിക്കുകയാണ് വേണ്ടത്. ഇതേ സമയത്ത് തന്നെ ഇതിന് വിരുദ്ധമായി ഫീസ് വർധിപ്പിക്കുന്ന നടപടി സ്‌കൂളുകൾ നിർത്തിവെക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Share this story