കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണു മരിച്ച അഴിയൂർ സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണു മരിച്ച അഴിയൂർ സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച അഴിയൂർ സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്. ഈ മാസം 17ന് ഷാർജയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഹാഷിം മായിൻ(69)ആണ് ഇന്നലെ കുഴഞ്ഞുവീണ് മരിച്ചത്.

ഇയാൾ ക്വാറന്റൈനിൽ കഴിയുകയായിരുന്നുവെന്ന വിവരം മറച്ചുവെച്ചാണ് ബന്ധുക്കൾ തലശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്ന് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു. ഡോക്ടർമാരും നഴ്‌സുമാരുമടക്കം നിരവധി പേരെ ക്വാറന്റൈനിൽ പ്രവേശിപ്പിക്കേണ്ടി വന്നു.

വീട്ടിൽ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീണ ഹാഷിമിനെ തലശ്ശേരി സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ഇവിടെ വെച്ച് മരിക്കുകയുമായിരുന്നു. എന്നാൽ മരണത്തിന് ശേഷമാണ് ഹാഷിം ക്വാറന്റൈനിൽ കഴിഞ്ഞ വ്യക്തിയായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയുന്നത്.

Share this story