രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ്, എല്ലാ സീറ്റിലും യാത്ര അനുവദിക്കും; കാറിൽ ഡ്രൈവർ അടക്കം നാല് പേർക്ക് യാത്ര ചെയ്യാം

രണ്ട് ജില്ലകൾക്കിടയിൽ ബസ് സർവീസ്, എല്ലാ സീറ്റിലും യാത്ര അനുവദിക്കും; കാറിൽ ഡ്രൈവർ അടക്കം നാല് പേർക്ക് യാത്ര ചെയ്യാം

അന്തർ ജില്ലാ ബസ് സർവീസുകൾ പരിമിതമായ തോതിൽ അനുവദിക്കും. ബസ് സർവീസുകൾ ആരംഭിക്കാൻ ജൂൺ 8 വരെ കാത്തിരിക്കേണ്ടതില്ല. ഇപ്പോൾ തന്നെ നടപ്പാക്കാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊട്ടടുത്ത ജില്ലകൾക്കിടയിൽ സർവീസ് അനുവദിക്കും

എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. സീറ്റിംഗ് കപ്പാസിറ്റി മുഴുവനായി ഉപയോഗിക്കാൻ അനുമതിയുള്ളതിനാൽ ടിക്കറ്റ് നിരക്കിനെ പറ്റി സംശയം വരുന്നില്ല. ബസ് യാത്രികർ മാസ്‌ക് ധരിക്കണം. വാതിലിനരുകിൽ സാനിറ്റൈസർ ഉണ്ടാകണം. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം

കാറിൽ ഡ്രൈവർക്ക് പുറമെ മൂന്ന് പേർക്ക് കൂടി യാത്ര ചെയ്യാം. ഓട്ടോയിൽ രണ്ട് യാത്രക്കാരെയെ അനുവദിക്കൂ. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സിനിമാ ഷൂട്ടിംഗ് നടത്താം 50 പേരിൽ കൂടുതൽ പാടില്ല. ചാനൽ ഇൻഡോർ ഷൂട്ടിംഗിൽ 25 പേരിൽ കൂടുതൽ പാടില്ല.

Share this story