സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിച്ചു, ഛർദിയെ തുടർന്ന് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കൊവിഡ്

സുഹൃത്തുക്കൾക്കൊപ്പമിരുന്ന് മദ്യപിച്ചു, ഛർദിയെ തുടർന്ന് ആശുപത്രിയിൽ; പരിശോധിച്ചപ്പോൾ കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്നെത്തിയ മൂന്ന് പേർക്കും ഒരു പെയിന്റിംഗ് തൊഴിലാളിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പെയിന്റിംഗ് തൊഴിലാളിയായ ആനാട് സ്വദേശിയായ 33കാരന് മദ്യപിക്കുന്നതിനിടെയാണ് കൊവിഡ് കണ്ടെത്തിയത്.

സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ഇയാൾ അമിതമായി ഛർദിക്കുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പ്രാഥമിക പരിശോധനയിൽ രോഗസാധ്യത തോന്നിയതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനാ ഫലം ഞായറാഴ്ച വന്നപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഇയാൾ 27ാം തീയതി തമിഴ്‌നാട്ടിൽ പോയിരുന്നു. രോഗം വന്നത് എങ്ങനെയാണെന്ന് കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ 40 പേരാണ് ജില്ലയിൽ ചികിത്സയിൽ കഴിയുന്നത്.

Share this story