അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി; ടിക്കറ്റ് നിരക്ക് പഴയ പോലെ

അന്തർ ജില്ലാ ബസ് സർവീസുകൾ നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി; ടിക്കറ്റ് നിരക്ക് പഴയ പോലെ

അയൽ ജില്ലകളിലേക്ക് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. പഴയ ടിക്കറ്റ് നിരക്ക് തന്നെയായിരിക്കും ബസുകളിൽ. കെ എസ് ആർ ടി സിയും സ്വകാര്യ ബസുകളും നാളെ മുതൽ സർവീസ് നടത്തും. 2190 ഓർഡിനറി സർവീസുകളും 1037 അന്തർ ജില്ലാ സർവീസുകളുമായിരിക്കും നടത്തുക

എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരിക്കാം. എന്നാൽ നിന്നുള്ള യാത്ര അനുവദിക്കില്ല. തിക്കിത്തിരക്കി ബസിൽ കയറിയാൽ നടപടിയുണ്ടാകും. നിയന്ത്രിത മേഖലകളിൽ സ്റ്റോപ്പ് ഉണ്ടാകില്ല. സ്ഥിതിഗതികൾ മെച്ചപ്പെട്ടാൽ അന്തർ സംസ്ഥാന സർവീസ് ആരംഭിക്കും.

യാത്രക്കാർക്ക് മാസ്‌കുകൾ നിർബന്ധമാണ്. ട്രെയിനുകളിലും എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരിക്കാം. സ്വകാര്യ വാഹനങ്ങളിലൂടെയുള്ള അന്തർ സംസ്ഥാന യാത്രക്ക് തുടർന്നും പാസ് നിർബന്ധമാക്കും. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം നാല് പേർക്കും ഓട്ടോ റിക്ഷകളിൽ ഡ്രൈവർ അടക്കം മൂന്ന് പേർക്കും യാത്രാനുമതിയുണ്ട്.

Share this story