കോട്ടയം കുറുവിലങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം കുറുവിലങ്ങാട് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം കുറുവിലങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.

കോട്ടയം ഭാഗത്ത് നിന്നെത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രികനായ മരങ്ങാട്ടുപിള്ളി മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ്(34)ആണ് മരിച്ചത്.

ജോർജ് ജോസഫ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യ എലിസബത്തിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി

Share this story