മുൻഗണന വിഭാഗത്തെ പരിഗണിക്കണം, വിമാന നിരക്ക് വന്ദേഭാരത് മിഷന് തുല്യമാകണം; ചാർട്ടർ വിമാനങ്ങൾക്ക് രണ്ട് നിബന്ധനകൾ മാത്രമെന്ന് മുഖ്യമന്ത്രി

മുൻഗണന വിഭാഗത്തെ പരിഗണിക്കണം, വിമാന നിരക്ക് വന്ദേഭാരത് മിഷന് തുല്യമാകണം; ചാർട്ടർ വിമാനങ്ങൾക്ക് രണ്ട് നിബന്ധനകൾ മാത്രമെന്ന് മുഖ്യമന്ത്രി

ചാർട്ടർ വിമാനങ്ങളുടെ അനുമതിയുമായി ബന്ധപ്പെട്ട് കൂടുതൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശത്ത് കുടുങ്ങിയവരെ തിരികെ കൊണ്ടുവരാൻ തൊഴിലുടമകളോ സംഘടനകളോ വിമാനം ചാർട്ടർ ചെയ്യുന്നതിൽ സംസ്ഥാനം എതിർപ്പ് പറഞ്ഞിട്ടില്ല. യാത്രക്കാരിൽ നിന്ന് പണം ഈടാക്കി ചാർട്ടേർഡ് വിമാനത്തിൽ കൊണ്ടുവരുന്നവരോട് വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമാകണമെന്നാണ് പറഞ്ഞത്.

സീറ്റ് നൽകുമ്പോൾ മുൻഗണന വിഭാഗത്തെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഈ രണ്ട് നിബന്ധനകൾ മാത്രമാണ് മുന്നോട്ടുവെച്ചത്. ഈ രണ്ട് നിബന്ധനകളും പ്രവാസികളുടെ താത്പര്യം പരിഗണിച്ചാണ്. മറ്റ് വ്യവസ്ഥകളൊന്നുമില്ല

സ്വകാര്യ വിമാനകമ്പനികൾ പ്രവാസികളെ തിരികെയെത്തിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട്. അതിന് അനുമതി നൽകും. സ്‌പൈസ് ജെറ്റിന്റെ 300 വിമാനങ്ങൾക്ക് കേരളത്തിലേക്ക് അനുമതി നൽകി. ഒരു മാസം 10 എന്ന കണക്കിൽ ഒരു മാസം കൊണ്ട് ഇത്രയും വിമാനം വരും. കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്നവരെ കൊണ്ടുവരുമെന്നാണ് സ്‌പൈസ് ജെറ്റിന്റെ നിബന്ധന. അബുദാബിയിലെ ഒരു സംഘടന 40 ചാർട്ടേർഡ് വിമാനത്തിന് അനുമതി ചോദിച്ചു. അതും നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story