ഡൽഹിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

ഡൽഹിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു

ഡൽഹിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നഴ്‌സ് മരിച്ചു. രഘുഭീർ നഗർ ആർ ജി ബ്ലോക്കിലെ താമസക്കാരിയായ രാജമ്മയാണ് മരിച്ചത്. ശിവാജി ആശുപത്രിയിൽ നഴ്‌സായിരുന്നു

കോട്ടയം കടുത്തുരുത്തി സ്വദേശിയായ ഇവർക്ക് ബുധനാഴ്ച രാവിലെ രോഗം മൂർച്ഛിക്കുകയും മരിക്കുകയുമായിരുന്നു. രണ്ട് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്‌സാണ് രാജമ്മ

Share this story