ദേവികയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിനോ അധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

ദേവികയുടെ ആത്മഹത്യ: വിദ്യാഭ്യാസ വകുപ്പിനോ അധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്

ഒമ്പതാം ക്ലാസ് വിദ്യാർഥിനി ദേവികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മലപ്പുറം ഡിഡിഇ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകി. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കോ സ്‌കൂളിലെ അധ്യാപകർക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു

ക്ലാസ് ടീച്ചറായ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് ദേവികയെ വിളിച്ച് അന്വേഷിച്ചിരുന്നു. അഞ്ചാം തീയതിക്കുള്ളിൽ സ്‌കൂളിൽ സൗകര്യമൊരുക്കാമെന്നും വിദ്യാർഥിനിയെ അറിയിച്ചിരുന്നതാണെന്ന് ഡിഡിഇയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ദേവിക തീ കൊളുത്തി ആത്മഹത്യ ചെയ്തതെന്ന് മാതാപിതാക്കൾ പറഞ്ഞിരുന്നു. വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ വിദ്യാർഥിനിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Share this story