ടി.വിയോ മൊബൈലോ ഇല്ലെന്നതിന്റെ പേരിൽ ഒരു കുട്ടിക്കും ക്ലാസ് നഷ്ടപ്പെടില്ല; ദേവികയുടെ മരണം ഏറെ ദു:ഖകരമെന്നും മുഖ്യമന്ത്രി

ടി.വിയോ മൊബൈലോ ഇല്ലെന്നതിന്റെ പേരിൽ ഒരു കുട്ടിക്കും ക്ലാസ് നഷ്ടപ്പെടില്ല; ദേവികയുടെ മരണം ഏറെ ദു:ഖകരമെന്നും മുഖ്യമന്ത്രി

ടിവിയോ മൊബൈലോ ഇല്ലെന്നതിന്റെ പേരിൽ സംസ്ഥാനത്ത് ഒരു കുട്ടിക്കും ക്ലാസ് നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ക്ലാസ് ലഭ്യമാകാത്തവർക്കായി വിക്ടേഴ്‌സ് ചാനൽ പുന:സംപ്രേഷണം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവസാനത്തെ കുട്ടിക്കും പഠനമൊരുക്കാൻ സാഹചര്യമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം

്ഓൺലൈൻ ക്ലാസ് ലഭ്യമാകാത്തതിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം ഏറെ ദു:ഖകരമാണ്. ദേവികയുടെ മരണത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Share this story