കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. കണ്ണൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയാണ് ജില്ലയിൽ പ്രതീക്ഷിക്കപ്പെടുന്നത്. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നൽകുന്നു.

Share this story