സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തി നേടിയത് 39 പേർ; ഇനി ചികിത്സയിലുള്ളത് 884 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗമുക്തി നേടിയത് 39 പേർ; ഇനി ചികിത്സയിലുള്ളത് 884 പേർ

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 94 പേർക്ക്. 39 പേർ രോഗമുക്തി നേടുകയും ചെയ്തു. മൂന്ന് മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രോഗമുക്തി നേടിയവരിൽ 13 പേർ പാലക്കാട് ജില്ലയിലാണ്. മലപ്പുറം 8, കണ്ണൂർ 7, കോഴിക്കോട് 5, തൃശ്ശൂർ, വയനാട് ജില്ലകളിൽ രണ്ട് പേർ വീതം തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ ഓരോരുത്തരും രോഗമുക്തി നേടി.

സംസ്ഥാനത്താകെ 1588 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 884 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 170065 പേരാണ് നീരീക്ഷണത്തിലുള്ളത്. ഇതിൽ 1487 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 225 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

76383 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. ഇതിൽ 72139 എണ്ണത്തിലും രോഗബാധയില്ലെന്ന് ഉറപ്പുവരുത്തി.

Share this story