കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം മൂന്നാം ദിവസവും തടസ്സപ്പെട്ടു

കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം മൂന്നാം ദിവസവും തടസ്സപ്പെട്ടു

തിരുവനന്തപുരത്ത് കൊവിഡ് ബാധിതനായി മരിച്ച വൈദികന്റെ മൃതദേഹം മൂന്നാം ദിവസവും സംസ്‌കരിക്കാനായില്ല. മലമുകൾ ഓർത്തഡോക്‌സ് സെമിത്തേരിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്‌കാര ചടങ്ങുകൾ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ മുടങ്ങിയിരുന്നു

ഇതേ തുടർന്ന് നിലവില സ്ഥലത്ത് നിന്നും 500 മീറ്റർ മാറി ഓർത്തഡോക്‌സ് സഭ പുതിയ സ്ഥലം കണ്ടെത്തി നൽകി. ഇവിടെയും നാട്ടുകാർ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രദേശത്ത് സെമിത്തേരി സ്ഥാപിക്കുന്നതിനെതിരെ കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഈ കേസ് ഒത്തുതീർപ്പാകാതെ സംസ്‌കാരം നടത്താനാകില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം സഭ നിശ്ചയിച്ച് നൽകിയ സ്ഥലത്ത് തന്നെ സംസ്‌കാരം നടത്താനുള്ള തയ്യാറെടുപ്പുകളാണ് നഗരസഭയും ആരോഗ്യവകുപ്പും നടത്തുന്നത്.

Share this story