സ്ഥിതി ഏറ്റവും രൂക്ഷം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് ബാധ, പാലക്കാട് മാത്രം 40 പേർക്ക്; 22 പേർക്ക് രോഗമുക്തി

സ്ഥിതി ഏറ്റവും രൂക്ഷം: സംസ്ഥാനത്ത് ഇന്ന് 111 പേർക്ക് കൊവിഡ് ബാധ, പാലക്കാട് മാത്രം 40 പേർക്ക്; 22 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം കൊവിഡ് സ്ഥിരീകരിക്കുന്നതിന്റെ എണ്ണം മൂന്നക്കത്തിലേക്ക് കടന്നു. ഇന്ന് 111 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് ഇത് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

ജൂൺ 1ന് 57 പേർക്കായിരുന്നു സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ജൂൺ 2ന് 86 പേർക്കും ജൂൺ 3ന് 82 പേർക്കും ജൂൺ നാലിന് 94 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 50 പേർ വിദേശത്ത് നിന്നും വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 48 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പത്ത് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 3 ആരോഗ്യ പ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു

രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 48 പേരിൽ 25 പേരും മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. തമിഴ്‌നാട്ടിൽ നിന്നും വന്ന 10 പേർക്കും കർണാടക 3, ഉത്തർപ്രദേശ്, ഹരിയാന, ലക്ഷദ്വീപ് ഒന്ന് വീതവും ഡൽഹി 4, ആന്ധ്രയിൽ നിന്നെത്തിയ 3 പേർക്കുമാണ് രോഗബാധ.

ജില്ല അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിൽ മാത്രം ഇന്ന് 40 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് 18 പേർക്കും പത്തനംതിട്ട 11 പേർക്കും എറണാകുളം 11, തൃശ്ശൂർ 8, തിരുവനന്തപുരം 5, ആലപ്പുഴ 5, കോഴിക്കോട് 4, ഇടുക്കി 3, കൊല്ലം 2, വയനാട് 3, കോട്ടയം, കാസർകോട് ഒന്ന് വീതം പേർക്കുമാണ് രോഗബാധ

ഇന്ന് 22 പേർക്ക് രോഗമുക്തിയുണ്ടായിട്ടുണ്ട്. ഇതിൽ തിരുവനന്തപുരം ജില്ലയിൽ ഒന്ന്, ആലപ്പുഴ 4, എറണാകുളം 4, തൃശ്ശൂർ 5, കോഴിക്കോട് 1, കാസർകോട് ഏഴ് പേരുമാണ്. സംസ്ഥാനത്താകെ ഇതുവരെ 1697 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 973 പേർ നിലവിൽ ചികിത്സയിലുണ്ട്. 177106 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1545 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 247 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story