പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം; ഒരു കർഷകൻ അറസ്റ്റിൽ

പാലക്കാട് ഗർഭിണിയായ ആന ചരിഞ്ഞ സംഭവം; ഒരു കർഷകൻ അറസ്റ്റിൽ

പാലക്കാട് അമ്പലപ്പാറയിൽ ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോട്ടം തൊഴിലാളിയായ വിൽസണാണ് അറസ്റ്റിലായത്. വനം വകുപ്പാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്‌ഫോടക വസ്തുക്കൾ വെക്കാൻ സഹായിച്ച കുറ്റമാണ് ഇയാൾ ചെയ്തത്. കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലാകാനുണ്ടെന്നാണ് റിപ്പോർട്ടുകൾ. അമ്പലപ്പാറയിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നയാളാണ് വിൽസൺ. പടക്കം തയ്യാറാക്കിയ മറ്റ് രണ്ട് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്ന് തെളിഞ്ഞതിനാൽ ഇവർക്കായി അന്വേഷണം തുടങ്ങി

കൃഷിയിടത്ത് വെച്ച പന്നിപ്പടക്കമാണ് ആനയുടെ ജീവൻ അപകടത്തിലാക്കിയതെന്നാണ് വിവരം. അതേസമയം പരുക്കേറ്റ ആന ദിവസങ്ങളോളം ജനവാസ മേഖലയിലുൾപ്പെടെ നിലയുറപ്പിച്ചിട്ടും മതിയായ ചികിത്സ നൽകുന്നതിന് വനംവകുപ്പ് മുൻകൈ എടുത്തില്ലെന്ന ആരോപണം ശക്തമാണ്.

Share this story