മലപ്പുറം എന്ത് ചെയ്തു, എനിക്കറിയണം; വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയ സന്ദീപ് വാര്യരോട് അജു വർഗീസ്

Share with your friends

പാലക്കാട് ആന കൊല്ലപ്പെട്ട സംഭവത്തിൽ നടന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയ ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ നടൻ അജു വർഗീസ്. ആന കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് 24 ചാനലിൽ നടന്ന ചർച്ചക്കിടെ സന്ദീപ് വാര്യർ നടത്തിയ പരാമർശത്തിന്റെ വീഡിയോ സഹിതം പോസ്റ്റ് ചെയ്താണ് അജു വർഗീസിന്റെ വിമർശനം

അഭിപ്രായം പറഞ്ഞാൽ കുടുംബത്തെ ലക്ഷ്യം വെക്കുന്നതിനാൽ തനിക്ക് ഭാര്യയും നാല് മക്കളും ഉള്ളതായി ആദ്യമേ അറിയിക്കുന്നതായും അജു ഫേസ്ബുക്കിൽ കുറിച്ചു. മലപ്പുറം എന്ത് ചെയ്‌തെന്ന് എനിക്കറിയണമെന്നും അജു വർഗീസ് ചോദിക്കുന്നു.

ആന കൊല്ലപ്പെട്ടത് മലപ്പുറത്ത് എന്ന രീതിയിൽ സന്ദീപ് വാര്യർ പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ നിഗൂഢ ലക്ഷ്യം തിരിച്ചറിഞ്ഞ മലയാളികൾ ഇതിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ ചാനൽ ചർച്ചയിലും തന്റെ പോസ്റ്റിലെ മലപ്പുറം എന്ന ഹാഷ് ടാഗ് ഒഴിവാക്കില്ലെന്നാണ് വിദ്വേഷപ്രചാരകനായ ബിജെപി നേതാവ് സന്ദീപ് വാര്യർ പറഞ്ഞത്.

ഫ്രഷ്… ഫ്രഷ് എനിക്ക് 4 കുട്ടികൾ ഒരു ഭാര്യ… രീതി വെച്ച് അറിയിച്ചു എന്നേയുള്ളു.. അഭിപ്രായം പറഞ്ഞാൽ കുടുംബം ആണല്ലോ…

Posted by Aju Varghese on Thursday, June 4, 2020

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!