എറണാകുളത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കേണ്ടെന്ന് മഹല്ല് കമ്മറ്റി

എറണാകുളത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കേണ്ടെന്ന് മഹല്ല് കമ്മറ്റി

സംസ്ഥാനത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കില്ലെന്നെ നിലപാടുമായി കൂടുതൽ മഹല്ല് കമ്മിറ്റികൾ രംഗത്തെത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം പള്ളികൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കും.

എറണാകുളത്ത് മുസ്ലിം പള്ളികൾ ഉടൻ തുറക്കേണ്ടെന്ന നിലപാടിലാണ് സംയുക്ത മഹല്ല് കമ്മറ്റി സ്വീകരിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായ ശേഷം മാത്രം പള്ളികൾ തുറക്കുന്ന കാര്യം ആലോചിക്കാനാണ് തീരുമാനം. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണ്. സർക്കാർ മാർഗ നിർദേശങ്ങൾ ഉറപ്പ് വരുത്താൻ ബുദ്ധിമുട്ടാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

തിരുവനന്തപുരം പാളയം ജുമാ മസ്ജിദും, കോഴിക്കോട് മൊയ്തീൻ പള്ളി, നടക്കാവ് പുതിയ പള്ളി, കണ്ണൂരിലെ അബ്‌റാർ മസ്ജിദ് തുടങ്ങിയവരും ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചു.

ജുമാ നമസ്‌കാരത്തിനും മറ്റ് നമസ്‌കാരങ്ങൾക്കും പള്ളികളിൽ വരുന്നവർ വീടുകളിൽനിന്ന് അംഗശുദ്ധി വരുത്തണം. പ്രായാധിക്യമുള്ളവരും കുട്ടികളും ഏതെങ്കിലും രോഗലക്ഷണമുള്ളവരും പള്ളിയിൽ വരാതിരിക്കാൻ കമ്മറ്റി ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളിൽ കൂടുതൽ നേരം കൂട്ടംകൂടി ഇരിക്കുന്നതും ജുമായ്ക്ക് മുൻപോ പിൻപോ കൂടുതൽ സമയം പ്രസംഗിക്കുന്നതും ഒഴിവാക്കണം. പള്ളികളിൽ ഇപ്പോഴുള്ള വിരിപ്പുകളടക്കം ഒഴിവാക്കണം തുടങ്ങി നിരവധി മാർഗനിർദേശങ്ങളാണ് സർക്കാർ മുന്നോട്ട് വെക്കുന്നത്.

Share this story