ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും കൊവിഡ് നിരീക്ഷണത്തിൽ

ഷാഫി പറമ്പിലും വി കെ ശ്രീകണ്ഠനും കൊവിഡ് നിരീക്ഷണത്തിൽ

വി കെ ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവർ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചു. രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനുമായി സമ്പർക്കത്തിലേർപ്പെട്ട സാഹചര്യത്തിലാണ് ജില്ലാ മെഡിക്കൽ ബോർഡ് ഇവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചത്.

നേരത്തെ വാളയാർ അതിർത്തിയിൽ കൊവിഡ് രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഷാഫിയും ശ്രീകണ്ഠനും ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. ഒരു മാസത്തിനിപ്പുറം ഇരുവർക്കും വീണ്ടും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യം വന്നിരിക്കുകയാണ്

ജില്ലാ ആശുപത്രി ജീവനക്കാരന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒ പി വിഭാഗം മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.

പാലക്കാട് നിലവിൽ 164 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. സമ്പർക്കത്തിലൂടെ മാത്രം 22 പേർക്കാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 15 പേർ ആരോഗ്യപ്രവർത്തകരാണ്.

Share this story