കാട്ടുപന്നിയുടെ ഇറച്ചിയും തോക്കുകളുമായി നിലമ്പൂരിൽ വേട്ടസംഘം പിടിയിൽ

കാട്ടുപന്നിയുടെ ഇറച്ചിയും തോക്കുകളുമായി നിലമ്പൂരിൽ വേട്ടസംഘം പിടിയിൽ

നിലമ്പൂർ അകമ്പാടത്ത് മൂന്നംഗ നായാട്ടുസംഘത്തെ വനംവകുപ്പ് പിടികൂടി. കല്ലുണ്ട രാമത്തുപറമ്പിൽ ദേവദാസ്, പെരുവമ്പാടം കടമ്പോടൻ മുസ്തഫ കമാൽ, നമ്പൂരിപ്പെട്ടി പരുത്തിക്കുന്നൻ നിസാർ എന്നിവരാണ് പിടിയിലായത്.

ലൈസൻസ് ഇല്ലാത്ത നാല് നാടൻ തോക്കുകളും പത്ത് തിരകളും ഒന്നര കിലോ കാട്ടുപന്നിയിറച്ചിയും വെടിമരുന്നുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. അകമ്പാടം, പെരുവമ്പാടം, മതിൽമൂല, കല്ലുണ്ട വനമേഖലകളിൽ കാട്ടുമൃഗങ്ങളെ വേട്ടയാടുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് വനംവകുപ്പ് അറിയിച്ചു

Share this story