സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ തിങ്കളാഴ്ച മുതൽ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കാൻ നിർദേശം

സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ തിങ്കളാഴ്ച മുതൽ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കാൻ നിർദേശം

സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളും കണ്ടെയ്ൻമെന്റ് സോണുകളും ഒഴികെയുള്ള പ്രദേശങ്ങളിലെ എല്ലാ സർക്കാർ ഓഫീസുകളും തിങ്കളാഴ്ച മുതൽ പൂർണതോതിൽ തുറന്ന് പ്രവർത്തിക്കണമെന്ന് നിർദേശം. എല്ലാ ജീവനക്കാരും ജോലിക്കെത്താനും നിർദേശം നൽകിയിട്ടുണ്ട്.

സർക്കാർ ഓഫീസുകൾക്ക് പുറമെ പൊതുമേഖലാ സ്ഥാപനങ്ങളും അർധസർക്കാർ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ അതാത് ജില്ലയിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവർത്തനം നടത്തണം.

ഭിന്നശേഷിക്കാർ, ഗുരുതരരോഗബാധിതർ, ശാരീരികവും മാനസികുമായി വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കൾ, ഒരു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ, ഏഴ് മാസം പൂർത്തിയായ ഗർഭിണികൾ ഇവരെയൊക്കെ ജോലിയിൽ നിന്ന് ഒഴിവാക്കുകയും വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുകയും ചെയ്യണമെന്നാണ് നിർദേശം

Share this story