നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യമന്ത്രി; നിർദേശങ്ങൾ പാലിച്ചാൽ രോഗവ്യാപനം തടയാം

നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യമന്ത്രി; നിർദേശങ്ങൾ പാലിച്ചാൽ രോഗവ്യാപനം തടയാം

സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണം വീട്ടിൽ മതിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദേശത്ത് നിന്ന് വരുന്നവരുടെ വീടിനെ കുറിച്ച് തദ്ദേശ പ്രതിനിധികൾ വഴി അന്വേഷിക്കും. സൗകര്യമില്ലാത്തവർക്ക് മാത്രം സർക്കാർ ക്വാറന്റൈൻ ഉറപ്പാക്കും. അതാണ് പ്രായോഗികമായി നടപ്പാക്കാൻ പറ്റുന്നതെന്നും മന്ത്രി പറഞ്ഞു

രോഗികളുടെ എണ്ണം വർധിക്കുമെന്നത് സർക്കാർ പ്രതീക്ഷിച്ചത് തന്നെയാണ്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ രോഗവ്യാപന നിരക്ക് ഇപ്പോഴില്ല. പത്ത് ശതമാനം പേർക്ക് മാത്രമാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അത് നിയന്ത്രിക്കാൻ സാധിച്ചാൽ കൊവിഡ് നിരക്ക് കുറയ്ക്കാനാകും. സർക്കാർ നിർദേശങ്ങൾ കൃത്യമായി പാലിക്കണം

ബ്രേക്ക് ദ ചെയിൻ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മാസ്‌ക് കൃത്യമായി ധരിക്കമം. ധരിക്കുന്ന മാസ്‌ക് വൃത്തിയായി സൂക്ഷിക്കണം. രോഗം ആർക്കും വരാമെന്നും ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി ഓർമിപ്പിച്ചു. പ്രായമായവരും മറ്റ് അസുഖങ്ങളുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം.

തൃശ്ശൂരിൽ മരിച്ചയാളുടെ പരിശോധനാ ഫലം നാഷണൽ വൈറളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വന്നിട്ടില്ല. പതിനായിരം കിറ്റ് മാത്രമാണ് ഇപ്പോ ആന്റി ബോഡി ടെസ്റ്റിന് ലഭിച്ചിട്ടുള്ളു. അമ്പതിനായിരം കിറ്റിന് ഓർഡർ ചെയ്തിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, പോലീസുകാർ എന്നിവരിൽ നിന്നും സാമ്പിളെടുക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Share this story