ബേസിൽ വെട്ടിയത് അഖിലിനെ കൊല്ലാൻ ഉദ്ദേശിച്ചു തന്നെ; മൂവാറ്റുപുഴ വധശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബേസിൽ വെട്ടിയത് അഖിലിനെ കൊല്ലാൻ ഉദ്ദേശിച്ചു തന്നെ; മൂവാറ്റുപുഴ വധശ്രമത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

മൂവാറ്റുപുഴയിൽ കാമുകിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അപകടനില തരണം ചെയ്തു. ഇന്നലെ വൈകുന്നേരമാണ് മൂവാറ്റുപുഴ സ്വദേശി അഖിലിനെ കാമുകിയുടെ സഹോദരനായ ബേസിൽ എൽദോസ് വെട്ടിയത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് അഖിൽ

കറുകടം സ്വദേശി ബേസിലാണ് അഖിലിനെ വധിക്കാൻ ശ്രമിച്ചത്. വടിവാൾ ഉപയോഗിച്ച് കഴുത്തിലും കൈയിലും വെട്ടുകയായിരുന്നു. അഖിലിന്റെ കൈ വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ബേസിലിനൊപ്പം വന്ന പതിനേഴുകാരനെ പോലീസ് പിടികൂടിയിയിട്ടുണ്ട്. ഒളിവിൽ പോയ ബേസിലിനായുള്ള തെരച്ചിൽ പോലീസ് ശക്തമാക്കി.

കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് അഖിലിനൊപ്പമുണ്ടായിരുന്ന അരുൺ പറഞ്ഞു. ബൈക്കിലെത്തിയ ബേസിൽ രണ്ട് കൈയിലുമുണ്ടായിരുന്ന വാളുകൾ ഉപയോഗിച്ചാണ് തലങ്ങും വിലങ്ങും വെട്ടിയത്. കൈ, പുറം, ചുമൽ എന്നിവിടങ്ങളിലാണ് വെട്ടേറ്റത്. തടയാൻ ശ്രമിച്ച അരുണിനും വെട്ടേറ്റിരുന്നു.

Share this story