പിണറായി ഭീരു, കൊവിഡ് വർധിക്കാൻ കാരണം സർക്കാർ നടപടികൾ: ബെന്നി ബെഹന്നാൻ

പിണറായി ഭീരു, കൊവിഡ് വർധിക്കാൻ കാരണം സർക്കാർ നടപടികൾ: ബെന്നി ബെഹന്നാൻ

മുഖ്യമന്ത്രി പിണറായി വിജയൻ പടക്കളത്തിൽ ആയുധം ഉപേക്ഷിക്കുന്ന ഭീരുവായി മാറിയെന്ന് ബെന്നി ബെഹന്നാൻ എംപി. കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. സംസ്ഥാന സർക്കാർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ശരിയായ രീതിയിലല്ല നടത്തുന്നത്. ഇത് കൊവിഡ് വ്യാപനം കൂടാൻ കാരണമായി.

സംസ്ഥാനത്ത് കുടുംബവ്യാപനമാണ് നടക്കുന്നത്. സർക്കാർ നടപടികളാണ് കൊവിഡ് വർധിക്കാൻ കാരണം. ക്വാറന്റൈൻ വിഷയവുമായി കോടതിയിൽ പോകണോയെന്ന് യുഡിഎഫിൽ ആലോചിച്ച് തീരുമാനിക്കും. കേരളാ കോൺഗ്രസ് തർക്കത്തിൽ നാളെ പരിഹാരമുണ്ടാകും. യുഡിഎഫ് കക്ഷി നിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടി വരുമെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു

Share this story