നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ട്; കോഴിക്കോട് ജില്ലയിൽ 13ാം തീയതി വരെ ജാഗ്രത

നാളെ 9 ജില്ലകളിൽ യെല്ലോ അലർട്ട്; കോഴിക്കോട് ജില്ലയിൽ 13ാം തീയതി വരെ ജാഗ്രത

സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചു. കോഴിക്കോട് ജില്ലയിൽ ഈ മാസം 13ാം തീയതി വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തീരപ്രദേശത്തും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.

നാളെ മുതൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ ജില്ലകളിൽ മഴ കനക്കുമെന്നാണ് പ്രവചനം

Share this story