പ്രവാസികളുടെ ക്വാറന്റൈൻ മാർഗരേഖ പുതുക്കി സർക്കാർ; വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം

പ്രവാസികളുടെ ക്വാറന്റൈൻ മാർഗരേഖ പുതുക്കി സർക്കാർ; വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം

വിദേശത്ത് നിന്നും സംസ്ഥാനത്ത് എത്തുന്നവരുടെ ക്വാറന്റൈൻ മാർഗരേഖ പുതുക്കി സർക്കാർ. വിദേശത്ത് നിന്നെത്തുവരിൽ വീട്ടിൽ ക്വാറന്റൈൻ സൗകര്യമുള്ളവർക്ക് പ്രാഥമിക പരിശോധനകൾക്ക് ശേഷം സത്യാവാങ്മൂലം എഴുതി നൽകി ആവശ്യമായ മുൻകരുതൽ നിർദേശങ്ങൾ നൽകുമെന്നും വീട്ടിൽ പോകാൻ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു

സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ വീട്ടിൽ പോകും. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ, പോലീസ്, കൊവിഡ് കെയർ സെന്റർ, ജില്ലാ കലക്ടർ ഇവർക്കെല്ലാം ഇതുസംബന്ധിച്ച വിവരം കൈമാറും. നിശ്ചിത സമയത്തിനുള്ളിൽ യാത്രക്കാരൻ വീട്ടിൽ എത്തിയോ എന്ന് പോലീസ് ഉറപ്പാക്കും. വീട്ടിൽ ക്വാറന്റൈനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പാക്കേണ്ട ചുമതല തദ്ദേശ സ്ഥാപനത്തിനാണ്.

സുരക്ഷിതമായ ക്വാറന്റൈൻ ഉറപ്പാക്കാൻ വീട്ടിലുള്ളവർക്ക് ആവശ്യമായ ബോധവത്കരണം നടത്തും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റൈൻ ലംഘിക്കാൻ പാടില്ല. വീട്ടിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാത്തവർക്ക് സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ പോകും. പെയ്ഡ് ക്വാറന്റൈൻ ആവശ്യപ്പെടുന്നവർക്ക് ഹോട്ടൽ സംവിധാനം ഒരുക്കും.

Share this story