കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച്; അടൂർ പ്രകാശ് എംപിക്കെതിരെ കേസെടുത്തു

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച്; അടൂർ പ്രകാശ് എംപിക്കെതിരെ കേസെടുത്തു

കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മാർച്ച് നടത്തിയതിന് അടൂർ പ്രകാശ് എംപിക്കെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് ഡി വൈ എസ് പി ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സാമൂഹിക അകലം പാലിക്കാതെ അറുപതിലേറെ പേർ പങ്കെടുത്തിരുന്നു

അടൂർ പ്രകാശ് ഉൾപ്പെടെ 63 പേർക്കെതിരെയാണ് കേസ്. കെ എസ് ശബരിനാഥൻ എംഎൽഎക്കെതിരെ കള്ളക്കേസ് എടുത്തുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്. നേരത്തെ നെടുമങ്ങാട് കോടതി സമുച്ചയത്തിൽ നടന്ന പരിപാടിയിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനും അടുർ പ്രകാശിനെതിരെ കേസെടുത്തിരുന്നു.

Share this story