കരിപ്പൂർ വിമാനത്താവളം ഉന്നതോദ്യോഗസ്ഥന് കൊവിഡ്; 30ഓളം ജീവനക്കാർ നിരീക്ഷണത്തിൽ

കരിപ്പൂർ വിമാനത്താവളം ഉന്നതോദ്യോഗസ്ഥന് കൊവിഡ്; 30ഓളം ജീവനക്കാർ നിരീക്ഷണത്തിൽ

കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നതോദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. രക്ത സാമ്പിൾ ശേഖരിച്ച ശേഷവും ഏഴ് ദിവസത്തോളം ഈ ഉദ്യോഗസ്ഥൻ ജോലിയിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്

ഏഴാം തീയതിയാണ് 28കാരനായ ഉദ്യോഗസ്ഥന്റെ ബ്ലഡ് സാമ്പിൾ പരിശോധനക്കായി ശേഖരിച്ചത്. വിദേശത്ത് നിന്നും കരിപ്പൂർ വിമാനത്താവളം വഴി എത്തിയവരിൽ നിന്നാകും ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചതെന്നാണ് നിരീക്ഷണം. ഇതിൽ സ്ഥിരീകരണമായിട്ടില്ല.

ഉദ്യോഗസ്ഥനൊപ്പം നിരവധി പേർ സമ്പർക്കത്തിലേർപ്പെട്ടതായാണ് സംശയിക്കുന്നത്. 30ഓളം ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്.

Share this story