ആലപ്പുഴയിലെ 12 വയസ്സുകാരിയുടെ ആത്മഹത്യ; അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ആലപ്പുഴയിലെ 12 വയസ്സുകാരിയുടെ ആത്മഹത്യ; അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ആലപ്പുഴ കാർത്തികപ്പള്ളിയിൽ പന്ത്രണ്ടു വയസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം. കുട്ടിയുടെ അമ്മ അശ്വതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. അശ്വതിയുടെ ആദ്യവിവാഹത്തിലുണ്ടായ ഹർഷയാണ് തൂങ്ങിമരിച്ചത്.

അശ്വതിയുടെ നിരന്തര പീഡനത്തെ തുടർന്നാണ് ഹർഷ തൂങ്ങിമരിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഹർഷയുടെ വീടിന് മുന്നിലെ റോഡ് ഉപരോധിച്ചായിരുന്നു പ്രതിഷേധം. മരണത്തിലെ ദുരൂഹത നീക്കാൻ സമഗ്രമായ അന്വേഷണം വേണമെന്നും നാട്ടുകാർ പറയുന്നു

ഏറെ കാലമായി കുട്ടിയെ അശ്വതി ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതായി നാട്ടുകാർക്ക് അറിവുണ്ടായിരുന്നു. ചൈൽഡ് ലൈനിലും പിങ്ക് പോലീസിലും ഇതുസംബന്ധിച്ച് നേരത്തെ പരാതി നൽകിയിരുന്നതാണ്. വിശദമായ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കിൽ അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Share this story