ഷാജിയും കുടുംബവും കനിവുതേടുന്നു; ഇനി പ്രതീക്ഷ ഉദാരമതികളുടെ സഹായം മാത്രം

Share with your friends

നന്മണ്ട: കാരക്കുന്നത്തെ ചിത്തനം പടിക്കൽ ഷാജിയുടെ കുടുംബത്തിന് ഇനി പ്രതീക്ഷ ഉദാരമതികളുടെ സഹായം മാത്രം. വർഷങ്ങൾക്കുമുമ്പ് ഭാര്യ നിഷയെ അർബുദം പിടികൂടിയപ്പോൾ ചികിത്സാചെലവിനായി കിട്ടാവുന്നിടത്തുനിന്നൊക്കെ കടംവാങ്ങി ചികിത്സ നടത്തിയെങ്കിലും അന്ന് ഭാര്യയെ രക്ഷിക്കാൻ കഴിഞ്ഞില്ല. വീടുപണി പൂർത്തിയാക്കാനുള്ള നെട്ടോട്ടത്തിനിടെ രണ്ടു വർഷം മുമ്പ് ഷാജിയെയും അർബുദം കീഴ്‌പ്പെടുത്തി. കഴുത്തിനു താഴെ തളർന്ന അവസ്ഥയാണ് ഇപ്പോൾ.

കുടുംബത്തിന്റെ അത്താണിയായ ഷാജി ഒരു വർഷത്തിലധികമായി രോഗശയ്യയിലാണ്. സ്‌കൂൾ വിദ്യാർഥികളായ രണ്ടുകുട്ടികളും പ്രായമായ അമ്മയും അടങ്ങുന്നതാണ് ഷാജിയുടെ കുടുംബം. ശരീരം തളർന്നതിനാൽ പ്രാഥമികാവശ്യങ്ങൾക്കുപോലും പരസഹായം വേണമെന്ന അവസ്ഥയിലാണ് ഷാജി. മുമ്പ് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. രോഗം ഭേദമാവാത്തതിനാൽ ഇപ്പോൾ തുടർചിക്‌സയിലാണ്.

നിത്യേന വലിയ ഒരു തുക മരുന്നിനുവേണം. രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിനും പണം വേണം. പണിതീരാത്ത വീടിന്റെ ബാങ്ക് ബാധ്യതയും നിലവിലുണ്ട്. ഷാജിയുടെ കുടുംബത്തെ സഹായിക്കാൻ ഇനി ഉദാരമതികളുടെ സഹായം മാത്രമാണ് ആശ്വാസം. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ഷാജി.

ഷാജിയുടെ ചികിത്സക്കുവേണ്ട ഭീമമായ തുക കണ്ടെത്താൻ ഈ കുടുംബത്തിന് സാധിക്കുന്നില്ല. ഉദാരമതികളുടെയും സന്നദ്ധസംഘടനകളുടെയും സഹായസഹകരണങ്ങൾ ലഭിച്ചാൽമാത്രമെ മെച്ചപ്പെട്ട ചികിത്സയിലൂടെ രോഗം ഭേദമാക്കാൻ കഴിയൂ. ഈ വാർത്തകാണുന്നവർ ഇത് ഷെയർ ചെയ്യണമന്നും പറ്റാവുന്ന സഹായം അദ്ദേഹത്തെ ബന്ധപ്പെട്ട് ചെയ്തുകൊടുക്കണമെന്നും അഭ്യർഥിക്കുന്നു. ബന്ധപ്പെടേണ്ട അഡ്രസും ബാങ്ക് അക്കൗണ്ട് നമ്പറും താഴെ കൊടുക്കുന്നു.

Shajeev. CP, Chithanam Padikkal
Nanminda (PO), Kozhikode,
Mob: +91 8593051237
BanK Account Details
Name: SHAJEEV C P
PUNJAB NATIONAL BANK
Ac/No: 4321000100097474
IFSC Code: PUNB0432100.

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!