പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: കേരളം പുന:പരിശോധിക്കണമെന്ന് വി മുരളീധരൻ

പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്: കേരളം പുന:പരിശോധിക്കണമെന്ന് വി മുരളീധരൻ

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെ കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ. പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന നിലപാടാണിത്. കേരളം സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയാണ്

സ്വന്തം പൗരൻമാരെ കൊവിഡ് പരിശോധന നടത്തി നെഗറ്റീവായാൽ മാത്രം കൊണ്ടുവന്നാൽ മതിയെന്ന നിലപാട് ലോരാജ്യങ്ങൾ പരിഹാസ്യത്തോടെയാകും കാണുക. ലോകത്തെല്ലായിടത്തും ക്വാറന്റൈൻ സംവിധാനം ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ട്. വിദേശത്ത് നിന്ന് വരുന്നവരെ എല്ലാ രാജ്യങ്ങളും ക്വാറന്റൈൻ ചെയ്താണ് സ്വീകരിക്കുന്നത്.

സംസ്ഥാനം നിലപാട് മാറ്റിയില്ലെങ്കിൽ വന്ദേഭാരത് മിഷനിൽ കേരളത്തിലേക്കുള്ള സർവീസുകൾ നിർത്തിവെക്കേണ്ടതായി വരും. കേന്ദ്രസർക്കാരിന് മറ്റ് വഴികളില്ല. അതേസമയം ഒരു മലയാളി എന്ന നിലയിൽ മറ്റ് മാർഗങ്ങൾ തേടും.

മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് പുനപ്പരിശോധിക്കണം. എല്ലാ എംബസികളിലേക്കും പോയി അവിടെ നിന്ന് വരുന്നവർക്ക് പരിശോധന നടത്തുക പ്രായോഗികമല്ല. റാപിഡ് ടെസ്റ്റ് അതാത് രാജ്യങ്ങളുടെ പ്രോട്ടോക്കോൾ അനുസരിച്ചാണ് നടത്തുകയെന്നും മുരളീധരൻ പറഞ്ഞു.

Share this story