കൊവിഡ് ടെസ്റ്റ്: പ്രവാസികൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് കെ മുരളീധരൻ

കൊവിഡ് ടെസ്റ്റ്: പ്രവാസികൾ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് കെ മുരളീധരൻ

കേരളത്തിലേക്ക് വരുന്ന എല്ലാ പ്രവാസികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയാൽ വിദേശങ്ങളിൽ മലയാളി ആത്മഹത്യയുണ്ടാകുമെന്ന് കോൺഗ്രസ് എം പി കെ മുരളീധരൻ. തീരുമാനം സർക്കാർ പിൻവലിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. സർക്കാരിന്റേത് നീചമായ പ്രവർത്തിയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹന്നാനും ആരോപിച്ചു

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് വിദേശത്ത് നിന്ന് വിമാനങ്ങളിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർ മാത്രം കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമെന്നായിരുന്നു സർക്കാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ വന്ദേഭാരത് മിഷനിൽ വരുന്നവർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു

Share this story