മനുഷ്യരെയാകെ മനുഷ്യരായി കാണാൻ പഠിപ്പിച്ച അയ്യങ്കാളിയുടെ ജീവിത സന്ദേശം പ്രചോദനം നൽകുന്നുവെന്ന് മുഖ്യമന്ത്രി

മനുഷ്യരെയാകെ മനുഷ്യരായി കാണാൻ പഠിപ്പിച്ച അയ്യങ്കാളിയുടെ ജീവിത സന്ദേശം പ്രചോദനം നൽകുന്നുവെന്ന് മുഖ്യമന്ത്രി

അയ്യങ്കാളി സ്മൃതി ദിനത്തിൽ അദ്ദേഹത്തെ സ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി അയ്യങ്കാളി സ്മരണ പുതുക്കിയത്. 1941 ജൂൺ 18നാണ് അയ്യങ്കാളി നമ്മെ വിട്ടുപിരിഞ്ഞത്.

മനുഷ്യരിൽ വലിയൊരു വിഭാഗത്തെ മനുഷ്യരായി കാണാൻ കൂട്ടാക്കാതിരുന്ന അന്ധകാരം നിരഞ്ഞ കാലത്തെ വകഞ്ഞുമാറ്റി മനുഷ്യത്വത്തിന്റെ വെളിച്ചം നിറഞ്ഞ കാലഘട്ടം സൃഷ്ടിച്ച നവോത്ഥാന നായകനാണ് അയ്യങ്കാളി. ഇന്ന് നാം കാണുന്ന കേരളത്തെ ഈ വിധത്തിൽ പുരോഗമനപരമാക്കി മാറ്റിയത് അയ്യങ്കാളിയെ പോലുള്ള നവോത്ഥാന നായകരുടെ പരിശ്രമമാണ്

അയ്യങ്കാളിയുടെ സ്മരണ അനശ്വരമാക്കാനാണ് പഴയ വിജെടി ഹാളിനെ അയ്യങ്കാളി ഹാൾ എന്ന് സർക്കാർ നാമകരണം ചെയ്തത്. അദ്ദേഹം മുന്നോട്ടുവെച്ച സാമൂഹിക മാറ്റത്തിന്റെ സന്ദേശങ്ങൾ ഊർജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോകേണ്ട ഘട്ടമാണിത്. മനുഷ്യരെയാകെ മനുഷ്യരായി കാണാൻ പഠിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജീവിത സന്ദേശം പ്രചോദനം നൽകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share this story