കണ്ണൂരിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

കണ്ണൂരിൽ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന സൈനികനും സുഹൃത്തും വാഹനാപകടത്തിൽ മരിച്ചു

കണ്ണൂർ താഴെ കായലോടുണ്ടായ ബൈക്കപകടത്തിൽ രണ്ട് പേർ മരിച്ചു. മാവിലായി സ്വദേശി വൈശാഖ്(25), സുഹൃത്ത് അഭിഷേക് ബാബു എന്നിവരാണ് മരിച്ചത്. വൈശാഖ് സൈനികനാണ്. നാട്ടിലെത്തിയ ശേഷം ക്വാറന്റൈനിൽ കഴിയുകയായിരുന്നു എന്നാണ് വിവരം

ഇന്നലെ രാത്രിയോടെ പറമ്പായി റോഡിന് സമീപം മതിലിൽ ഇടിച്ച നിലയിൽ ബൈക്ക് കാണുകയായിരുന്നു. തൊട്ടടുത്ത് ഇവരുടെ മൃതദേഹങ്ങളും കണ്ടെത്തി.

Share this story