കളമശ്ശേരിയിൽ നിരീക്ഷണ കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് കൊവിഡ്

കളമശ്ശേരിയിൽ നിരീക്ഷണ കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന് കൊവിഡ്

എറണാകുളം കളമശ്ശേരിയിൽ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശിയായ സിപിഒക്കാണ് രോഗബാധ സ്ഥിരീകരിചച്ത്.

ഹോം ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ സന്ദർശനം നടത്തുകയും ഹോം ക്വാറന്റൈനിൽ കഴിയുന്നുണ്ടോയെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന ജോലിയിലൂണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൂടാതെ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും ജോലി ചെയ്തിരുന്നു

രണ്ട് ദിവസം മുമ്പ് പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഉദ്യോഗസ്ഥൻ മറ്റ് നിരവധി ഉദ്യോഗസ്ഥരുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്. പ്രാഥമിക സമ്പർക്കത്തിൽ ഏർപ്പെട്ട പത്ത് പേരെ നിരീക്ഷണത്തിലാക്കി.

Share this story