റാപിഡ് ടെസ്റ്റിന് പ്രയാസം നേരിടുന്ന പ്രവാസികൾക്ക് ടെസ്റ്റ് കിറ്റ് ലഭ്യമാക്കും: മുഖ്യമന്ത്രി

റാപിഡ് ടെസ്റ്റിന് പ്രയാസം നേരിടുന്ന പ്രവാസികൾക്ക് ടെസ്റ്റ് കിറ്റ് ലഭ്യമാക്കും: മുഖ്യമന്ത്രി

റാപിഡ് ടെസ്റ്റിന് സൗകര്യം ഇല്ലാത്തതോ അതിന് പ്രയാസം നേരിടുന്നതോ ആയ പ്രവാസികൾക്ക് കൊവിഡ് പരിശോധനക്ക് ആവശ്യമായ ട്രൂനെറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാൻ സംസ്ഥാനം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എയർലൈൻ കമ്പനികളുമായി ഇതുസംബന്ധിച്ച ചർച്ചകൾ നടക്കുകയാണ്

യുഎഇയിലും ഖത്തറിലും സംവിധാനമുണ്ട്. എന്നാൽ സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ എന്നീ രാജ്യങ്ങളിൽ നിന്നടക്കം പരിശോധനക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരാനുള്ളവർക്ക് ഇത് സഹായകരമാകും.

കേരളത്തിലേക്ക് വിമാന മാർഗമെത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കിയിരുന്നു. രോഗികളെയും രോഗമില്ലാത്തവരെയും ഒന്നിച്ച് കൊണ്ടുവരാനാകില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

അതേസമയം പ്രവാസികൾക്ക് പരിശോധനാ ചെലവ് താങ്ങാനാകുന്നതല്ലെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ടെസ്റ്റ് കിറ്റ് നൽകാൻ സർക്കാർ നടപടിയെടുക്കുന്നത്.

Share this story