ആരോഗ്യമന്ത്രി കെ കെ ശൈലജയെ കൊവിഡ് റാണിയെന്ന് അപഹസിച്ച് അസഹിഷ്ണുത മൂത്ത മുല്ലപ്പള്ളി

ആരോഗ്യമന്ത്രി കെ കെ ശൈലജയെ കൊവിഡ് റാണിയെന്ന് അപഹസിച്ച് അസഹിഷ്ണുത മൂത്ത മുല്ലപ്പള്ളി

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയെ വിമർശിച്ചും അധിക്ഷേപിച്ചും കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ. പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് പകരം പേരെടുക്കാൻ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് ഇയാൾ ആരോപിച്ചു

കോഴിക്കോട് നിപ രോഗം വ്യാപിച്ചപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇടക്ക് വന്നുപോകുന്ന ആൾ മാത്രമായിരുന്നു ആരോഗ്യമന്ത്രി. പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഗസ്റ്റ് ആർട്ടിസ്റ്റ് റോളിൽ ഇടക്ക് വന്നു പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തത്.

നിപ്പ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്നും കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് പദവിയിലിരിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ അധിക്ഷേപിക്കുന്നു.

Share this story