തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കർശന നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്ത് സ്ഥിതി രൂക്ഷം; കർശന നിയന്ത്രണങ്ങളിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം നഗരത്തിൽ കൊവിഡ് ബാധ വർധിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പോലീസ് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണം

ബസ് സ്റ്റോപ്പുകളിലും മാർക്കറ്റുകളിലും ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മൂന്ന് പ്രത്യേക പട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സാമൂഹ്യ അകലം പാലിക്കുന്നത് അടക്കമുള്ള മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്

കടകളൊക്കെ തുറന്നപ്പോൾ ചിലയിടങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. അവിടെ സാമൂഹ്യ അകലം പാലിക്കാത്ത അവസ്ഥയുമുണ്ട്. മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ പ്രവർത്തിച്ചാൽ പിന്നെ തുറക്കാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story