കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെയും രോഗ ഉറവിടം കണ്ടെത്താനായില്ല; സമൂഹവ്യാപന ഭീതി ഉയരുന്നു

കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെയും രോഗ ഉറവിടം കണ്ടെത്താനായില്ല; സമൂഹവ്യാപന ഭീതി ഉയരുന്നു

തിരുവനന്തപുരത്ത് സമ്പർക്കത്തിലൂടെ കൊവിഡ് ബാധിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇയാൾ ജില്ലയിൽ വ്യാപകമായി യാത്ര ചെയ്യുകയും നിരവധി പേരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിട്ടുണ്ട്

രോഗ ഉറവിടം കണ്ടെത്താൻ സാധിക്കാത്തതിന് പുറമെ വ്യാപക സമ്പർക്കവും ഉള്ളത് കടുത്ത ആശങ്കയാണ് ജില്ലയ്ക്ക് സമ്മാനിക്കുന്നത്. ഇദ്ദേഹത്തിന്റെ സമ്പർക്ക പട്ടിക രേഖപ്പെടുത്തുന്നത് ശ്രമകരമാകുമെന്നാണ് കരുതുന്നത്. ഓട്ടോ ഡ്രൈവറുടെ ഭാര്യക്കും ഒരു മകൾക്കും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു മകൾക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.

സംസ്ഥാനത്ത് ഉറവിടമറിയാത്ത കൂടുതൽ രോഗികളെ കണ്ടുതുടങ്ങുന്നത് സമൂഹവ്യാപനമെന്ന ഭീതിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചെറിയ തോതിലെങ്കിലും സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിരിക്കാമന്നാണ് വിദഗ്ധർ പറയുന്നത്.

ആന്റി ബോഡി ദ്രുത പരിശോധന ആരംഭിച്ചതോടെയാണ് ഉറവിടമറിയാത്ത കൂടുതൽ രോഗികളെ കണ്ടെത്തി തുടങ്ങിയത്. കൊല്ലത്ത് ദ്രുതപരിശോധനയിൽ ഒരാൾക്ക് രോഗം വന്നു പോയതായി കണ്ടെത്തി. ഇയാളുടെ രോഗ ഉറവിടവും അജ്ഞാതമാണ്. തിരുവനന്തപുരത്ത് നാല് പേർ പോസിറ്റീവായി. പിസിആർ പരിശോധനയിൽ ഇവർക്കെല്ലാം നെഗറ്റീവാകുകയും ചെയ്തു. രോഗം വന്ന് ഭേദമായെന്നാണ് സംശയിക്കുന്നത്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Share this story