മുല്ലപ്പള്ളിയിൽ നിന്ന് ഇതിലും മാന്യമായത് പ്രതീക്ഷിക്കാനാകില്ല; രാമചന്ദ്രനെതിരെ മന്ത്രി കടകംപള്ളി

മുല്ലപ്പള്ളിയിൽ നിന്ന് ഇതിലും മാന്യമായത് പ്രതീക്ഷിക്കാനാകില്ല; രാമചന്ദ്രനെതിരെ മന്ത്രി കടകംപള്ളി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുല്ലപ്പള്ളിയിൽ നിന്ന് ഇതിലും മാന്യമായ പ്രസ്താവന പ്രതീക്ഷിക്കാനാകില്ല. എണ്ണപ്പെട്ട നേതാക്കൾ നേതൃത്വം നൽകിയ പ്രസ്ഥാനമായിരുന്നു കോൺഗ്രസ്. കോൺഗ്രസിൽ നിന്ന് മുല്ലപ്പള്ളിയെ തിരുത്താനുള്ള ശ്രമം ഉണ്ടാകേണ്ടതായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു

അധിക്ഷേപ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴും താൻ പിൻവലിക്കില്ലെന്ന നിലപാടിലാണ് രാമചന്ദ്രൻ. പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്നും ഇയാൾ പറഞ്ഞു. ഇന്നലെയാണ് ആരോഗ്യമന്ത്രി നിപ രാജകുമാരി ആകാനും കൊവിഡ് റാണി ആകാനുമാണ് ശ്രമിക്കുന്നതെന്ന് രാമചന്ദ്രൻ അപഹസിച്ചത്.

നിപ ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ ഭർത്താവും നിപയെ പ്രതിരോധിച്ച നഴ്‌സിംഗ് വിദ്യാർഥിനി അജന്യയും ഉൾപ്പെടെ നിരവധി പേർ രാമചന്ദ്രനെതിരെ രംഗത്തുവന്നിരുന്നു. എംപിയായിരുന്നിട്ടും രാമചന്ദ്രൻ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് അജന്യ വ്യക്തമാക്കി. ലിനി മരിച്ചപ്പോൾ ഗസ്റ്റ് റോളിൽ പോലും ആശ്വസിപ്പിക്കാൻ രാമചന്ദ്രൻ വന്നില്ലെന്നായിരുന്നു ലിനിയുടെ ഭർത്താവ് സജീഷ് തുറന്നുപറഞ്ഞത്.

Share this story