ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപം: രാമചന്ദ്രനോട് വിവരം തേടും, പിന്നീട് പ്രതികരിക്കാമെന്നും കെ സി വേണുഗോപാൽ

ആരോഗ്യമന്ത്രിക്കെതിരായ അധിക്ഷേപം: രാമചന്ദ്രനോട് വിവരം തേടും, പിന്നീട് പ്രതികരിക്കാമെന്നും കെ സി വേണുഗോപാൽ

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്കെതിരായ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമർശത്തിൽ പിന്നീട് പ്രതികരിക്കാമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പിസിസി പ്രസിന്റ് എന്താണ് പറഞ്ഞതെന്ന് നേരിട്ട് ചോദിക്കാതെ പ്രതികരണത്തിനില്ല. വിവരങ്ങൾ തേടിയ ശേഷം പ്രതികരിക്കാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടൽ നടത്തുന്നതിന് പകരം പേരെടുക്കാനുള്ള പരിശ്രമം മാത്രമാണ് കെ കെ ശൈലജ ടീച്ചർ നടത്തുന്നതെന്നായിരുന്നു രാമചന്ദ്രന്റെ പരാമർശം. ടീച്ചറെ നിപ്പ രാജകുമാരി, കൊവിഡ് റാണി എന്ന് വിശേഷിപ്പിച്ചും രാമചന്ദ്രൻ അധിക്ഷേപിച്ചിരുന്നു.

Share this story