മുല്ലപ്പള്ളിയെ സോണിയ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്ന് ശോഭാ സുരേന്ദ്രൻ; കെ കെ ശൈലജക്ക് പിന്തുണ

മുല്ലപ്പള്ളിയെ സോണിയ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്ന് ശോഭാ സുരേന്ദ്രൻ; കെ കെ ശൈലജക്ക് പിന്തുണ

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരായ മുല്ലപ്പള്ളി രാമചന്ദ്രന്റെ അധിക്ഷേപ പരാമർശത്തെ വിമർശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. കേരളത്തിന്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരെ നിപ രാജകുമാരി എന്നും കൊവിഡ് റാണിയെന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചതെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു

ഒരു സ്ത്രീ ദേശീയ പ്രസിഡന്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം. മുല്ലപ്പള്ളി മാപ്പ് പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പ് പറയിക്കണമെന്നും ശോഭ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു

കുറിപ്പിന്റെ പൂർണരൂപം

ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻ്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിൻ്റെയും നിലപാടുകളോടും പ്രവർത്തനങ്ങളോടും എല്ലാ വിയോജിപ്പുകളും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങളെ അതിശക്തമായി എതിർക്കുന്നു. പൊതുപ്രവർത്തകക്ക് മറ്റൊരു പൊതു പ്രവർത്തകനൽകുന്ന രാഷ്ടീയാതീത പിന്തുണയാണിത്. കേരളത്തിൻ്റെ വനിതാ ആരോഗ്യമന്ത്രിക്കെതിരേ നിപരാജകുമാരി എന്നും കൊവിഡ് റാണി എന്നുമുള്ള പരാമർശങ്ങൾ നടത്തിയതിലൂടെ പൊതുരംഗത്തുള്ള മുഴുവൻ സ്ത്രീകളെയുമാണ് മുല്ലപ്പള്ളി അധിക്ഷേപിച്ചിരിക്കുന്നത്. ഒരു സ്ത്രീ ദേശീയ പ്രസിഡൻ്റായ പാർട്ടിയുടെ സംസ്ഥാന പ്രസിഡൻ്റാണ് അദ്ദേഹം. ഇത്തരക്കാരുടെ സ്ത്രീവിരുദ്ധ മനോഭാവത്തെ ചെറുത്താണ് കേരളത്തിലെ സ്ത്രീ സമൂഹം ഇവിടെ വരെ എത്തിയത്.മുല്ലപ്പള്ളി മാപ്പു പറഞ്ഞില്ലെങ്കിൽ സോണിയ ഗാന്ധി ഇടപെട്ട് മാപ്പു പറയിക്കണം.

ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻ്റെയും അവരുടെ പാർട്ടിയുടെയും അവരുൾപ്പെട്ട സർക്കാരിൻ്റെയും നിലപാടുകളോടും…

Posted by Sobha Surendran on Saturday, June 20, 2020

Share this story