പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന: എംബസി ഇടപെട്ടു, നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രവാസികൾക്ക് ട്രൂനാറ്റ് പരിശോധന: എംബസി ഇടപെട്ടു, നടപടികൾ പുരോഗമിക്കുന്നുവെന്ന് മുഖ്യമന്ത്രി

പ്രവാസികളുടെ ട്രൂനാറ്റ് പരിശോധനാ നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് ആന്റി ബോഡി പരിശോധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സൗദി ഇന്ത്യൻ എംബസി സൗദി സർക്കാരിന് കത്തയച്ചിട്ടുണ്ട്

ചില ആശുപത്രികളിൽ റാൻഡം ടെസ്റ്റ് നടത്തിയതിന്റെ രേഖകൾ കൈവശമുണ്ട്. ഇനി ഇതിനുള്ള അംഗീകാരം ലഭിച്ചാൽ മാത്രം മതി. ഈ വിഷയത്തിൽ എംബസി തന്നെ ഇടപെട്ടത് ആശ്വാസകരവും ശുഭപ്രതീക്ഷ നൽകുന്നതുമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Share this story