മുഖ്യമന്ത്രി പ്രതിപക്ഷത്തെയാകെ കരുണയില്ലാതെ വിമർശിക്കുന്നു: മുസ്ലീം ലീഗ്

മുഖ്യമന്ത്രി പ്രതിപക്ഷത്തെയാകെ കരുണയില്ലാതെ വിമർശിക്കുന്നു: മുസ്ലീം ലീഗ്

മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ നടത്തിയ പ്രസ്താവനയെ ആയുധമാക്കി യുഡിഎഫിനെ ആക്രമിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമെന്ന് മുസ്ലീം ലീഗ് നേതാവ് കെ പി എ മജീദ്. ഇതിന്റെ പേരില്‍ പ്രതിപക്ഷത്തെ കരുണയില്ലാതെ വിമർശിക്കുന്ന മുഖ്യമന്ത്രിയോട് യോജിപ്പില്ലെന്നും കെ പി എ മജീദ് പറഞ്ഞു

അതേസമയം മുല്ലപ്പള്ളിയുടെ പ്രസ്താവനയെ ലീഗ് തള്ളിക്കളഞ്ഞു. ആരോഗ്യമന്ത്രിക്കെതിരായ പരാമർശം ഒഴിവാക്കാമായിരുന്നു. പ്രസ്താവനയുടെ ഉത്തരവാദിത്വം പൂർണമായും മുല്ലപ്പള്ളിക്കാണ്. അത് യുഡിഎഫിന്റെ അഭിപ്രായമല്ല.

എന്ത് പറയണമെന്ന് തീരുമാനിക്കേണ്ടത് മുല്ലപ്പള്ളിയാണ്. അത് പിൻവലിക്കണോ വേണ്ടയോ എന്ന നിലപാട് എടുക്കേണ്ടതും അദ്ദേഹമാണ്. എന്നാൽ പറഞ്ഞത് ശരിയായില്ലെന്നും വ്യക്തിപരമായ പരാമർശം ഒഴിവാക്കുന്നതാണ് നല്ലതെന്നുമാണ് ലീഗിന്റെ അഭിപ്രായമെന്നും കെ പി എ മജീദ് പറഞ്ഞു

Share this story